ടിപി വധം: പ്രതികള്‍ റിമാന്‍ഡില്‍

കുന്ദമംഗലം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. സ്ഥലത്ത് വന്‍ സുരക്ഷസന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
പടയങ്കണ്ടി രവീന്ദ്രന്‍, മാഹി ചൊക്ലി കവിയൂരിലെ മാരന്‍ കുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപ് (34), അഴിയൂര്‍ കോടാലിക്കുന്നിലെ ബീബു എന്ന ബിപിന്‍ (27), അഴിയൂര്‍ രമ്യാ നിവാസില്‍ കുട്ടു എന്ന രമീഷ് (21) കോടിയേരി സ്വദേശി 'ആനന്ദ'ത്തില്‍ കുട്ടു എന്ന രജിത്ത് (23), എന്നിവരുടെ അറസ്റ്റാണ് ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നത്.
സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെസി രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. പ്രതികളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് വേണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ നടപടി.












Click it and Unblock the Notifications