ടിപി വധം: ക്വട്ടേഷന്‍ നല്‍കിയത് സിപിഎം അംഗം?

കണ്ണൂരിലെ ഒരു പാര്‍ട്ടി നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് രാമചന്ദ്രന്‍ കൊടി സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത്്. 50,000 രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. ഇതിന് പുറമേ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനത്തിനുള്ള പണം നല്‍കിയതും രാമചന്ദ്രനാണ്.
ചൊവ്വാഴ്ച അറസ്റ്റിലായ സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയംകണ്ടി രവീന്ദ്രവും സംഭവ ദിവസം ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ചന്ദ്രശേഖരനെ കുറിച്ച് ക്വട്ടേഷന്‍ സംഘത്തിന് വിവരം നല്‍കിയത് രവീന്ദ്രനാണെന്ന് മുന്‍പ് വ്യക്തമായിരുന്നു.
കണ്ണൂരിലെ പാര്‍ട്ടി നേതാവിന്റെ താത്പര്യ പ്രകാരമാണ് താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും രാമചന്ദ്രന്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന.ടിപി വധവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ നാലുപേരെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തിരുന്നു.
ദീപു എന്ന വെട്ടുകുട്ടന്‍, ലംബു പ്രദീപ്, രജിത്, പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പറയങ്കണ്ടി രവീന്ദ്രന്‍ സിപിഎം ഏറാമല ലോക്കല്‍ കമ്മറ്റിയംഗമാണ്. കെസി രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ക്വട്ടേഷന്‍ നല്‍കിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ച സാഹചര്യ്ത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications