കൊല സിപിഎം ഉന്നതരുടെ അറിവോടെ: രമ

മുതിര്‍ന്ന സിപിഎം നേതാക്കള്‍ പലതവണ ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ളവരുടെ പേരുകള്‍ പൊലീസിന് നല്‍കി കഴിഞ്ഞു. എന്നാല്‍ ഇതാരൊക്കെയാണെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അതേസമയം ടിപി വധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ഒഞ്ചിയം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രന്റെ വീടിന് തീവച്ചു.
വീട്ടിലെ ഫര്‍ണീച്ചര്‍ പൂര്‍ണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വീടിന് തീവച്ചത്.. ടി.പി വധക്കേസില്‍ രാമചന്ദ്രന്റെ പങ്ക് പുറത്തുവന്നതിനു പിന്നാലെയാണ് ഈ സംഭവം. സംഭവത്തിനു പിന്നില്‍ റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.












Click it and Unblock the Notifications