ഗ്രീസില്‍ വീണ്ടും തിരഞ്ഞെടുപ്പ്

സോഷ്യലിസ്റ്റ് പസോക് പാര്‍ട്ടിയുടെ നേതാവ് ഇവാഞ്ചലോസ് വെനിസെലോസാണ് ചര്‍ച്ച പരാജയപ്പെട്ട കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഈ ഘട്ടത്തില്‍ ഒരു ധാരണയിലെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച സാമ്പത്തിക ഉത്തേജകപാക്കേജിന്റെ കാര്യത്തിലാണ് പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉത്തേജക പാക്കേജിനെതിരേ പ്രചാരണം നടത്തിയ വിജയിച്ചുവന്നവര്ക്ക് അതിനെ അനുകൂലിക്കുന്ന സര്‍ക്കാറില്‍ പങ്കാളികളാവാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.
കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഉത്തേജക പാക്കേജ് നിര്‍ദ്ദേശിക്കുന്നത്. പെന്ഷന് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്നതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഗ്രീസിന് യൂറോപ്യന്‍ യൂനിയനില്‍ നിന്നു തന്നെ പുറത്തുപോകേണ്ടി വരും.
ഗ്രീസിന്റെ ഓരോ നീക്കവും ആഗോള സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ച് നിര്‍ണായകമാണ്. ചൊവ്വാഴ്ച ചര്‍ച്ച പരാജയപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ലോകത്തെ ഒട്ടുമിക്ക ഓഹരി വിപണികളും താഴേക്കിറങ്ങി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications