കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസില്‍ വീണ്ടും തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

Greece Election
ഏതന്‍സ്: പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തിയ അവസാന റൗണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗ്രീസ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. ഗ്രീസ് പ്രസിഡന്റ് കാര്‍ലോസ് പപൗലിയാസിന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്.

സോഷ്യലിസ്റ്റ് പസോക് പാര്‍ട്ടിയുടെ നേതാവ് ഇവാഞ്ചലോസ് വെനിസെലോസാണ് ചര്‍ച്ച പരാജയപ്പെട്ട കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഈ ഘട്ടത്തില്‍ ഒരു ധാരണയിലെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച സാമ്പത്തിക ഉത്തേജകപാക്കേജിന്റെ കാര്യത്തിലാണ് പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഉത്തേജക പാക്കേജിനെതിരേ പ്രചാരണം നടത്തിയ വിജയിച്ചുവന്നവര്‍ക്ക് അതിനെ അനുകൂലിക്കുന്ന സര്‍ക്കാറില്‍ പങ്കാളികളാവാന്‍ കഴിയില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.

കടക്കെണിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് ഉത്തേജക പാക്കേജ് നിര്‍ദ്ദേശിക്കുന്നത്. പെന്‍ഷന്‍ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്നതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഗ്രീസിന് യൂറോപ്യന്‍ യൂനിയനില്‍ നിന്നു തന്നെ പുറത്തുപോകേണ്ടി വരും.

ഗ്രീസിന്റെ ഓരോ നീക്കവും ആഗോള സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ച് നിര്‍ണായകമാണ്. ചൊവ്വാഴ്ച ചര്‍ച്ച പരാജയപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ലോകത്തെ ഒട്ടുമിക്ക ഓഹരി വിപണികളും താഴേക്കിറങ്ങി.

English summary
Greece’s President Karolos Papoulias met with five political party leaders for a third-day on Tuesday in a bid to hammer out a new government, although failing to reach an agreement as the political impasse now engrosses the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X