വിപണിയില്‍ സമ്മര്‍ദ്ദം തുടരുന്നു

ഗ്രീസ് രാഷ്ട്രീയ പ്രതിസന്ധിയും രൂപയുടെ മൂല്യം വീണ്ടും താഴേക്കിറങ്ങിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്‍ട്രാഡേയില്‍ സെന്‍സെക്‌സ് 16240 വരെ ഉയര്‍ന്നിരുന്നു. കാപ്പിറ്റല്‍ ഗൂഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോമൊബൈല്‍ സ്‌റ്റോക്കുകള്‍ക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്.
അസ്ട്രസെനെകാ ഫാര്‍മ ലിമിറ്റഡ് 20 ശതമാനം നേട്ടമുണ്ടാക്കിയതാണ് എടുത്തുപറയേണ്ടത്. ഡിഷ് ടിവ് 10 ശതമാനവും ഒബ്‌റോയ് റിയാലിറ്റി, ശ്രീറാം ട്രാന്‍സ് ഫിനാന്‍സ്, അംബുജ സിമന്റ്‌സ് ഓഹരികളും നേട്ടത്തിലാണ് കച്ചവടം അവസാനിപ്പിച്ചത്.
വോള്‍ട്ടാസ് ലിമിറ്റഡ്, പാന്റലൂണ്‍ റീട്ടെയില്‍, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ടെക് മഹീന്ദര ലിമിറ്റഡ്, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് ഓഹരികള്‍ക്ക് വ്യാഴാഴ്ച നല്ല ദിവസമായിരുന്നില്ല. മണപ്പുറം ഓഹരികള്‍ 65 പൈസയുടെ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റാ സ്റ്റീല്‍ 4.30 പോയിന്റ് വര്‍ധിച്ച് 405.85ല്‍ ക്ലോസ് ചെയ്തു.












Click it and Unblock the Notifications