കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ വരുന്നു

Google Oneindia Malayalam News

ദില്ലി: ആഗോളസാമ്പത്തിക പ്രതിസന്ധി അനുദിനം മൂര്‍ച്ഛിയ്ക്കുകയും രൂപയുടെ മൂല്യം കുത്തനെ താഴുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തികപരിഷ്‌കരണ നടപടികള്‍ നടപ്പാക്കാതെ നിവൃത്തിയില്ലെന്ന് കേന്ദ്രധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി.

Pranab

ഇത്തരം നടപടികളില്‍ പലതും ജനപ്രിയമാകാനാടിയില്ലെങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ല. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത്, പണപ്പെരുപ്പം കൂടുന്നത്, വ്യാവസായിക ഉത്പാദനനിരക്കിലുണ്ടായ ഇടിവ്, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് സര്‍ക്കാറിനു മുന്നിലുള്ള പ്രധാനവെല്ലുവിളികള്‍.

ധനകമ്മി അനുദിനം വര്‍ധിച്ചുവരികയാണ്. എന്നാല്‍ എന്തൊക്കെ സാമ്പത്തിക അച്ചടക്ക നടപടികളാണ് സ്വീകരിക്കുകയെന്നത് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ല. പക്ഷേ, കഴിയുന്നതും സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കാത്ത കാര്യങ്ങളായിരിക്കും ആദ്യം പരിഗണിക്കുക. രാജ്യത്തേക്ക് വിദേശനിക്ഷേപം വരേണ്ടതുണ്ട്. ഇപ്പോള്‍ ഉള്ള നിക്ഷേപം പിന്‍വലിക്കാനാണ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. ഇതിന് തടയിടേണ്ടതുണ്ട്.

രാഷ്ട്രീയവും സാമ്പത്തികവും കൂട്ടിച്ചേര്‍ത്തതാണ് ഇന്ത്യയുടെ പ്രശ്‌നമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അടിസ്ഥാന സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ നിന്ന് പിന്നോക്കം പോയത് നിക്ഷേപകരുടെ വിശ്വാസം തകര്‍ത്തതാണ് കാരണം.

English summary
Worried over deteriorating global economic situation and its impact on India, the government on Wednesday announced that it would resort to "unpopular" austerity measures to deal with fiscal problems but made it clear there is no pressing of "panic button".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X