കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ്‌ യൂണി:ഡിവൈഎഫ്‌ഐ ഉപരോധം പൂര്‍ണ്ണം

  • By Shabnam Aarif
Google Oneindia Malayalam News

DYFI
മലപ്പുറം: ഭൂമിദാന പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാല ഉപരോധിക്കുന്നു. വ്യാഴാഴ്‌ച രാവിലെ ആറു മണിക്കാണ്‌ മുന്നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്‌ ഉപരോധം ആരംഭിച്ചത്‌.

ഉപരോധ സമരം ഉദ്‌ഘാടനം ചെയ്യുന്നത്‌ സിപിഎം നേതാവ്‌ വിജയരാഘവനാണ്‌. ഭൂമിദാന പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, വൈസ്‌ ചാന്‍സ്‌ലര്‍ രാജി വെയ്‌ക്കുക, സിന്‍ഡിക്കേറ്റ്‌ പിരിച്ചു വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്‌ ഡിവൈഎഫ്‌ഐ ഉപരോധം.

സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലും, പരീക്ഷാ ഭവന്‍, ലൈബ്രറി, ഭരണ കാര്യാലയം എന്നിവയുടെ മുന്നിലും ഉപരോധം നടക്കുന്നുണ്ട്‌. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തെ ബധിച്ചിട്ടുണ്ട്‌ സമരം. ഉപരോധം കാരണം യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്ക്‌ സര്‍വ്വകലാശാലയ്‌ക്ക്‌ ഉള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാതെ തിരിച്ചു പോകേണ്ടി വരണം.

സ്ഥലത്ത്‌ വന്‍ പൊലീസ്‌ സന്നാഹം തയ്യാറായി നില്‍ക്കുന്നുണ്ട്‌. എന്നാല്‍ സമരം നടക്കുന്നത്‌ തികച്ചും സമാധാനപരമായാണ്‌.

English summary
DYFI strike is going on in Calicut University premise demanding judicial enquiry on the university land scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X