കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിക്കപ്പെട്ടത് പരല്‍മീനുകള്‍ മാത്രം:മുല്ലപ്പള്ളി

  • By Ajith Babu
Google Oneindia Malayalam News

Mullapally Ramachandran
വടകര: ചന്ദ്രശേഖരന്റ വധത്തിലൂടെ സി.പി.എമ്മിന്റെ വികൃതമുഖമാണ് വ്യക്തമായതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ടി.പി വധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിടിക്കപ്പെട്ടത് പരല്‍ മീനുകള്‍ മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ പുറത്തു നില്‍ക്കുകയാണെന്നും ഇവര്‍ രക്ഷപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അക്രമ സംസ്‌ക്കാരത്തിനും കൊലപാതക രാഷ്ട്രീയത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വടകരയില്‍ നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു മുല്ലപ്പള്ളി. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സിപിഎമ്മിനെതിരെ പരാമര്‍ശം നടത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന 12 മണിക്കൂര്‍ ഉപവാസം വടകരയില്‍ ആരംഭിച്ചു. ഉപവാസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ എല്ലാ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യം ജനങ്ങളെ സേവിക്കാനുള്ളതാണ് അവരെ കൊലക്കത്തിയ്ക്ക് ഇരയാക്കാനുള്ളതല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇത്തരം രാഷ്ടട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വടകര താലൂക്ക് ഒഴികെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടക്കും.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവരും ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍, സോപാന സംഗീത വിദ്വാന്‍ ഞരളത്ത് ഹരിഗോവിന്ദന്‍, സാഹിത്യകാരന്മാരായ അക്ബര്‍ കക്കട്ടില്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, ബാബു കുഴിമറ്റം, ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ. എം.ആര്‍. തമ്പാന്‍, പി.വി. കൃഷ്ണന്‍നായര്‍ എന്നീ സാംസ്‌കാരിക പ്രവര്‍ത്തകരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

English summary
KPCC president Ramesh Chennithala undertake a 12-hour fast begins at Vatakara against violence and murder politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X