'സത്യമേവ ജയതേ' വേണമെന്ന് സര്‍ക്കാര്‍

രാജ്യത്തിന്റെ ദേശീയ ചിഹ്നം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ്.സംസ്ഥാന സര്‍ക്കാര്‍ ഇതിലെ പ്രസക്തമായ ചില ഭാഗങ്ങള്‍ സംസ്ഥാനത്തിന്റെ മുദ്രയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ചില ഏജന്‍സികള്‍ സ്‌റേഷനറി, പബ്‌ളിക്കേഷന്‍, സീലുകള്‍, വാഹനങ്ങള്‍,കെട്ടിടങ്ങള്‍ മുതലായവയില്‍ സര്‍ക്കാര്‍ മുദ്രയ്‌ക്കൊപ്പമുള്ള ആപ്തവാക്യം ഒഴിവാക്കിയാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയ സ്തംഭത്തൊടൊപ്പം ദേവനാഗരി ലിപിയില്‍ ആലേഖനം ചെയ്തിട്ടുള്ള ആപ്തവാക്യവും കൂടിയില്ലെങ്കില്‍ ചിഹ്നം അപൂര്‍ണമാണ്.അപൂര്‍ണമായ ചിഹ്നം ഔദ്യോഗികമായി ഉപയോഗിക്കുന്നത് സ്‌റ്റേറ്റ് എംബ്‌ളം ഓഫ് ഇന്ത്യാ ആക്റ്റ് 2005(പ്രൊബിബിഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്)ന്റെയും സ്‌റേറ്റ് എംബ്‌ളം ഓഫ് ഇന്ത്യ(റഗുലേഷന്‍ ഓഫ് യൂസ്) റൂള്‍സ് 2007ന്റെയും ലംഘനമാണ്. ദേശീയ ചിഹ്നം ഉപയോഗിക്കുമ്പോള്‍ ആപ്തവാക്യമായ സത്യമേവ ജയതേ എന്നത് അതോടൊപ്പം ഉണ്ടെന്നും തെറ്റായ മുദ്ര ഉപയോഗിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications