ചമ്രവട്ടം ബ്രിഡ്ജ് ഉദ്ഘാടനം വ്യാഴാഴ്ച

കേന്ദ്ര മാനവവിഭവ വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, പി.കെ.അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരും ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി., പാലൊളി മുഹമ്മദ് കുട്ടി, എന്‍.കെ.പ്രേമചന്ദ്രന്‍, എം.എല്‍.എ.മാരായ ഡോ.കെ.റ്റി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.മമ്മൂട്ടി, മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട് മറ്റ് ജനപ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാലം യാഥാര്‍ത്ഥ്യമായതോടെ കൊച്ചികോഴിക്കോട് ദൂരം 40 ഉം, പൊന്നാനിതിരൂര്‍ ദൂരം 20ഉം, പൊന്നാനിമലപ്പുറം ദൂരം 10 ഉം കിലോമീറ്ററോളവും കുറയും. ഭാരതപ്പുഴയ്ക്ക് കുറുകെ ചമ്രവട്ടത്ത് 978 മീറ്റര്‍ നീളത്തിലും 7.50 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്.
148.39 കോടി രൂപയുടെ സ്വപ്ന പദ്ധതി റെക്കോര്‍ഡ് വേഗത്തിലാണ് യാഥാര്‍ത്ഥ്യമായത്. 4344 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൌകര്യവും, 9 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് ജലലഭ്യതയും ഉറപ്പാക്കുന്നു. തിരൂര്‍, പൊന്നാനി താലൂക്കുകളിലെ 16 പഞ്ചായത്തുകള്‍ക്കും രണ്ട് മുനിസിപ്പാലിറ്റികള്‍ക്കും ജലലഭ്യതയും. കടലില്‍ നിന്നും ഉപ്പുവെള്ളം കയറി ജലം മലിനപ്പെടുന്നതിനു ശാശ്വത പരിഹാരമാവുകയാണ് പ്രസ്തുത പദ്ധതി.












Click it and Unblock the Notifications