ശുക്കൂറിനെ എന്‍ഡിഎഫ് ഏറ്റെടുക്കണ്ട: എംഎസ്എഫ്
കോഴിക്കോട്: ലീഗ് പ്രവര്‍ത്തകനായ ശുക്കൂറിന്റെയും ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെയും ഫോട്ടോകള്‍ ഉപയോഗിച്ച് എന്‍ഡിഎഫ് എസ്ഡിപിഐ ബാനറില്‍ പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമാകുന്നു.

അരിയില്‍ ശുക്കൂറിന്റെ ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്റര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പാര്‍ട്ടിയുടെയോ ശുക്കൂറിന്റ കുടുംബത്തിന്റെയോ സമ്മതമില്ലാതെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ എംഎസ്എഫ് മുന്നറിയിപ്പ് നല്‍കി.
ശുക്കൂറിന്റെ കൊലപാതകത്തിന്റെ ഗുഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ആവശ്യപ്പെട്ടു.
അരുംകൊലയ്ക്ക് അറുതി വരുത്തുകയെന്ന പ്രചാരണവുമായി എസ്ഡിപിഐ മെയ് 15 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുള്ളത്. എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിന്റെ ഫോട്ടോയാണ് ആദ്യമുള്ളത്. ശുക്കൂറിനെയും ഫസലിനെയും ഒന്നിച്ചുനിര്‍ത്തുന്നതിനോട് മുസ്ലീം ലീഗിന് താല്‍പ്പര്യമില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. എന്‍ഡിഎഫ് പോലൊരു സംഘടന ഇത്തരത്തില്‍ ഒരു പ്രചാരണം നടത്തുന്നത് രാഷ്ട്രീയമുതലെടുപ്പ് മാത്രമാണെന്നും സംഘടനയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നുമുള്ള നിലപാടാണ് ലീഗ് അണികള്‍ക്കുള്ളത്.












Click it and Unblock the Notifications