പാക് വിമാനങ്ങള്‍ കൂട്ടിയിടിച്ച് 4 മരണം

അപകടത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു വീണു. പെഷവാറില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള നൗഷേരയിലാണ് അപകടം നടന്നത്. റസല്‍പൂരിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍നിന്നും പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനങ്ങളാണ് കൂടിയിടിച്ചു തകര്‍ന്നത്.
വിമാനം തകര്‍ന്നു വീണപ്പോള്‍ രണ്ട് കുട്ടികള്‍ക്കും മുന്ന് സ്‌ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്‌ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്തു വച്ചു തന്നെ പൈലറ്റുമാര്‍ മരണമടഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സ് അക്കാദമി ഉത്തരവിട്ടിട്ടുണ്ട്. ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണയാണ് പാക് സൈനിക വിമാനം അപകടത്തില്‍ പെടുന്നത്. മെയ് 11ന് കറാച്ചിക്കടുത്ത് ഒരു യുദ്ധ വിമാനം തകര്‍ന്നിരുന്നു.












Click it and Unblock the Notifications