പീഡനശ്രമം: ഐപിഎല്‍ താരം അറസ്റ്റില്‍

വ്യാഴാഴ്ച രാത്രിനടന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സര ശേഷമായിരുന്നു സംഭവം. ഐപിഎല്‍ പാര്‍ട്ടിക്കിടെ ഹോട്ടലില്‍ അമേരിക്കന്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും ഇവരുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണു പരാതി. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീയെ കടന്നാക്രമിക്കല്‍, ശല്യപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് താരത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം തടവ് വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
ആസ്‌ത്രേലിയയില്‍ മദ്യപിച്ചു വാഹനമോടിച്ചതിനു പോമര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ഐപിഎല്ലിനു യാതൊരു ഉത്തരവാദിത്വവുമില്ലെന്നു ബിസിസിഐ അധികൃതരുടെ നിലപാട്. ഐ.പി.എല്‍ താരം അറസ്റ്റിലായതോടെ കൂടുതല്‍ വിവാദങ്ങളിലേക്ക് ഐ.പി.എല്‍ കൂപ്പുകുത്തിയിരിക്കുകയാണ്. കോഴ വിവാദവും ടീം ഉടമ ഷാരൂഖിന്റെ വിലക്കുമെല്ലാം ഐ.പി.എല്ലിന്റെ നിറംകെടുത്തുകയാണ്.












Click it and Unblock the Notifications