സിപിഎമ്മിന്റെ പരാതിയില്‍ ഫേസ്ബുക്കിന് നോട്ടീസ്

വിവാദമായ പ്രസ്താവന പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് അക്കൗണ്ട് ഉടമയും സ്‌കോട്ട്‌ലാന്റില്‍ സ്ഥരതാമസാക്കിയ ഒഡീഷ സ്വദേശി ഭവാനി ശങ്കര്‍ നായിക്കിനും നോട്ടീസ് അയച്ചിട്ടുണ്ട്.
സിപിഎം ഒഡീഷ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ദസ്മന്ദ കുമാര്‍ ദാസ് ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഇത്തരം പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ഫേസ്ബുക്കിനെയും അക്കൗണ്ട് ഉടമയേയും വിലക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ജൂലൈ നാലിനകം മറുപടി അറിയിക്കണമെന്നാണ് കോടതി എതിര്‍കക്ഷികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗ്ലാസ്‌ഗോയിലെ കാലിഡോണിയന്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ഭവാനി ശങ്കര്‍ ജനാര്‍ദ്ദന്‍ പതിയെ അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാക്കി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതാണ് പരാതിയ്ക്കിടയാക്കിയത്. താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നയാളല്ലെന്നും എന്നാല്‍ പോസ്റ്റ് വ്യാപകമായ രീതിയില്‍ പ്രചരിച്ചത് തനിയ്ക്ക് അപമാനകരമാണെന്നുമാണ് ജനാര്‍ദ്ദനന്‍ പതിയുടെ വാദം.












Click it and Unblock the Notifications