Get Updates
Get notified of breaking news, exclusive insights, and must-see stories!

വെബ് സെന്‍സര്‍ഷിപ്പ്, വിവാദം കൊഴുക്കുന്നു

Vimeo-Daily Motion
ദില്ലി: ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശാസ്ത്രീയമായി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചില യൂസര്‍മാര്‍ പകര്‍പ്പാവാകാശം ലംഘിച്ചുവെന്നതിന്റെ പേരില്‍ പ്രമുഖ വീഡിയോ ഷെയറിങ് സൈറ്റുകളായ വിമിയോ, ഡെയ്‌ലി മോഷന്‍ എന്നിവയും ഫയല്‍ഷെയറിങ് സൈറ്റായ റാപ്പിഡ് ഷെയറും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതില്‍ പ്രതിഷേധിച്ച് സുപ്രിം കോടതിയുടെയും കോണ്‍ഗ്രസിന്റെയും വെബ്‌സൈറ്റുകള്‍ ഇതിനകം ഹാക്ക് ചെയ്തു കഴിഞ്ഞു.

പ്രമുഖ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സംഘത്തിനുള്ളത്. എലിയെ പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ് കമ്പനികളുടെ നിലപാടെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കോപ്പിറൈറ്റ് ലാബ് എന്ന ചെന്നൈ കമ്പനി നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ദമ്മു, ത്രി തുടങ്ങിയ സിനിമകളുടെ പകര്‍പ്പവകാശം ലംഘിച്ചതിനെ തുടര്‍ന്ന് ചെന്നൈ ഹൈക്കോടതിയില്‍ കോപ്പിറൈറ്റ് ലാബ് പരാതി നല്‍കിയിരുന്നു. പകര്‍പ്പാവാശം ലംഘിച്ച യൂസര്‍മാരെ ബ്ലോക്ക് ചെയ്യുന്നതിനു പകരം ആ വെബ്‌സൈറ്റുകള്‍ തന്നെ ബ്ലോക്ക് ചെയ്യാനാണ് കമ്പനികള്‍ തീരുമാനിച്ചിട്ടുള്ളത്.

Vimeo.com ,DailyMotion.com ,Xmarks.com, Pastebin.com ,Isohunt.com ,thepiratebay.org/thepiratebay.se ,torrentz.eu ,kat.ph ,torlock.com, kickasstorrents.com , torrentfunk.com,fenopy.eu,ThePirateBay.org, Extratorrent.com, Kickasstorrents.com എന്നിവയാണ് ബ്ലോക് ചെയ്ത പ്രധാന സൈറ്റുകള്‍.

ചില സൈറ്റുകള്‍ തുറക്കുമ്പോള്‍ the site has been blocked as per instructions from the department of telecom എന്നും മറ്റു ചിലത് തുറക്കുമ്പോള്‍ Access to this site has been blocked as per Court Order എന്ന സന്ദേശവുമാണ് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+