Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു

Chargesheet filed against Italian naval guards
കൊല്ലം: കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നതിനാലാണ് വെള്ളിയാഴ്ചതന്നെ കുറ്റപത്രം നല്‍കിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലാനോ, സാല്‍വത്തോറെ ജീറോണ്‍ എന്നിവര്‍ക്കെതിരേ കൊലപാതകവും വധശ്രമവും ബോട്ടിന് നാശനഷ്ടം വരുത്തിയതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ എട്ടോളം സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.

നീണ്ടകര സിഐ ആര്‍. ജയരാജ് ആണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം.

ഇതിനിടെ ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ തിരുവനന്തപുരത്ത് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസെപാക്യവുമായി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത് മാനുഷിക പരിഗണന വെച്ചാണെന്നും കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും മിസ്ത്യൂറ പറഞ്ഞു.

നാവികരുടെ ജാമ്യാപേക്ഷയില്‍ കൊല്ലം സെഷന്‍സ് കോടതി ശനിയാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം വാദം കേട്ട സെഷന്‍സ് ജഡ്ജി പി.ഡി. രാജു കേസ് വിധി പറയാനായി 19 ലേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+