കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: സിബിഐ അന്വേഷണം ആവശ്യമില്ല- തിരുവഞ്ചൂര്‍

  • By Ajith Babu
Google Oneindia Malayalam News

കോട്ടയം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പിടിയിലായത് പരല്‍ മീനുകള്‍ മാത്രമാണെന്നത് മുല്ലപ്പള്ളി രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണ്. ചന്ദ്രശേഖരന്റെ ബന്ധുക്കള്‍ പോലും കേസില്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ല. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായത് പരല്‍ മീനുകള്‍ മാത്രമാണെന്നത് കഴിഞ്ഞദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ സിബിഐ അന്വേഷിക്കുമെനും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂരിന്റെ പ്രതികരണം.

അന്വേഷണം നൂറു ശതമാനം ശരിയാണെന്നാണ് ചന്ദ്രശേഖരന്റെ ഭാര്യ രമ പറയുന്നത് കേസില്‍ വേണമെങ്കില്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്നും കുറ്റക്കാരെ വിലങ്ങുവെച്ചുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരിന് മടിയില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

കേസില്‍ ഇപ്പോള്‍ അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണെന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

English summary
Home Minister Thiruvanchoor Radhakrishnan has ruled out the need for a CBI probe into the coldblooded murder of RMP leader TP Chandrasekheran near Onchiyam on May 4.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X