യുപിയില്‍ ബസിന് തീപിടിച്ച് 16 മരണം
ബറായിക്ക്: ഉത്തര്‍പ്രദേശില്‍ ബസിന് തീപിടിച്ച് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 24ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സുല്‍ത്താന്‍പൂരില്‍ നിന്ന് അജ്മീറിലേക്ക് തീര്‍ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ബറായിക്ക് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചു. അപകടസമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു. പലരും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ബസിനകത്ത് കുടുങ്ങിപ്പോയവരാണ് മരിച്ചത്. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അപകടസ്ഥലത്ത് പൊലീസ് വൈകിയാണ് എത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സംഭവമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചത്.












Click it and Unblock the Notifications