ഐപിഎല്‍ പീഡനം:സിദ്ധാര്‍ത്ഥ് മല്യയും കുടുങ്ങി

പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്‌തു എന്നാണ് സിദ്ധാര്‍ത്ഥ് മല്യക്കെതിരെയുള്ള പരാതി. യുവതി പോമര്‍ബാഷിനെതിരെ പരാതി കൊടുത്തതില്‍ രോഷം കൊണ്ട് സിദ്ധാര്‍ത്ഥ് ചെയ്‌ത ട്വീറ്റ് ആണ് പുലിവാലായത്.
യുവതിയുടെ വിവാഹം നിശ്ചയിച്ചതാണ് എന്ന് കരുതാനാവില്ല. അവരുടെ പെരുമാറ്റം അത്തരത്തിലായിരുന്നില്ല. കഴിഞ്ഞ രാത്രി മുഴുവന്‍ അവര്‍ തന്റെ പിന്നാലെയായിരുന്നു. എന്നായിരുന്നു സിദ്ധാര്‍ത്ഥ് മല്യയുടെ ട്വീറ്റ്.
ഇതിനിയടില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ ലൂക്ക് പാമര്‍ബാഷിന് ഇടക്കാല ജാമ്യം ലഭിച്ചു. കേസിന്റെ വാദംമ നടക്കവെ കോടതിയില്‍ കുഴഞ്ഞു വീണ പോമര്‍ബാഷ് യുവതിയുടെ അനുവാദത്തോടെയാണ് താന്‍ അവരുടെ മുറിയില്‍ കടന്നതെന്നു പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ആസ്‌ത്രേലിയന്‍ കളിക്കാരനായ ലൂക്ക് പോമര്‍ബാഷ്. വ്യാഴാഴ്‌ച നടന്ന ബാംഗ്ലൂരും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മത്സരത്തിനു ശേഷമുള്ള പാര്‍ട്ടിക്കിടെയാണ് പരാതിക്കിടയായി സംഭവം നടന്നത്.
ഹോട്ടലില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി, അവരുടെ ഭര്‍ത്താവിനെ ആകാരണമായി മര്‍ദ്ദിച്ചു എന്നിങ്ങനെയാണ് പോമര്‍ബാഷിനെതിരെയുള്ള പരാതി. കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്ന വരെ ലൂക്കിനെ കളിയില്‍ നിന്നും ഒഴിവാക്കുമെന്ന് ആര്‍സിബി ുടമ വിജയ് മല്യ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications