കൊതുകു കടിച്ച് മരിച്ചാല്‍ ഇന്‍ഷൂറന്‍സ്

ദില്ലിയിലെ വടക്കന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര സമിതിയാണ് കൊതുകുകടി മൂലമുള്ള മരണം അപകട ഇന്‍ഷൂറന്‍സ് പരിധിയില്‍ വരും എന്നു അറിയിച്ചത്. പാമ്പു കടിച്ചു മരിക്കുന്നത് അപകടമായി കണക്കാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊതുകു കടിയേറ്റ് മലേറിയയോ, ചിക്കുന്‍ ഗുനിയയോ മറ്റോ ബാധിച്ച് ആരെങ്കിലും മരിച്ചാല്‍ അപകട ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
പഞ്ചാബ് സ്വദേശി നിര്‍മല്‍ സിങ്ങിന്റെ ഹര്‍ജി പരിഗണിച്ചാണ് സമിതി ഇങ്ങനെയൊരു തീരുമാനം അറിയിച്ചത്. നിര്‍മല്‍ സിങ്ങിന്റെ അച്ഛന്‍ മലേറിയ ബാധിച്ചാണ് മരിച്ചത് എന്നും, എന്നാല്‍ ഓറിയന്‍രല്‍ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ചു എന്നും കാണിച്ചായിരുന്നു നിര്‍മലിന്റെ പരാതി.












Click it and Unblock the Notifications