ഫേസ്ബുക്കില്‍ അവിവാഹിതന്‍; ഭാര്യ വിവാഹമോചനത്തിന്

ഫേസ്ബുക്ക് പ്രൊഫൈലില്‍ 'അവിവാഹിതനായി' തുടരുന്ന ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണു 28കാരിയായ ഭാര്യയുടെ നിലപാട്.
ഫര്‍ണിച്ചര്‍ ബിസിനസ് തിരക്കു മൂലം ഫേസ്ബുക്ക് തുറക്കാന്‍ കഴിയാതിരുന്നതു മൂലമാണ് വിവാഹവിവരം രേഖപ്പെടുത്താതിരുന്നതെന്ന് ഹൈദരാബാദുകാരനായ ഭര്‍ത്താവ് അറിയിച്ചെങ്കിലും ഇത് വിശ്വസത്തിലെടുക്കാന്‍ ഭാര്യ തയാറായിട്ടില്ല.
ഫേസ്ബുക്ക് പ്രൊഫൈലില്‍ മാറ്റം വരുത്താന്‍ തയാറാണെന്നും ആവശ്യമെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപേക്ഷിക്കാമെന്നും ഭര്‍ത്താവ് ഔറംഗാബാദ് കുടുംബക്കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ സ്വീകരിക്കാന്‍ ഭാര്യ വിസമ്മതിച്ചതോടെ ഇരുവരും ആറു മാസത്തെ കൗണ്‍സിലിംഗിനു വിധേയരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications