ഇറ്റാലിയന്‍ നാവികര്‍ക്ക് ജാമ്യമില്ല

ജാമ്യം നല്‍കിയാല്‍ വിചാരണ വേളയില്‍ പ്രതികളുടെ സാന്നിധ്യം ഉറപ്പാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പര്യം അനുസരിച്ച് കേസില്‍ വിചാരണ എത്രയും വേഗം ആരംഭിക്കുന്നതാണ് നല്ലതെന്നും ജഡ്ജി രാജന്‍ ജാമ്യാപേക്ഷ പരിഗണിക്കവേ അഭിപ്രായപ്പെട്ടു.
അതിനിടെകടല്‍ക്കൊലയുമായി ബന്ധപ്പെട്ട കേസ് ഇന്ത്യ കൈകാര്യം ചെയ്തതിലുള്ള പ്രതിഷേധ സൂചകമായാണ് ഇന്ത്യയിലെ ഇറ്റലിയുടെ അംബാസഡരെ തിരിച്ചു വിളിച്ചതെന്ന് മുതിര്‍ന്ന ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അംബാസഡറെ ഇറ്റലി തിരിച്ചു വിളിച്ചത്. എന്നാല്‍ അംബാസഡറെ തിരിച്ചു വിളിച്ച സംഭവം ഇരു രാജ്യങ്ങളും തമ്മിലള്ള ഉഭയകകക്ഷി ബന്ധത്തെ ബാധിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരാനിരിക്കെയാണ് വെള്ളിയാഴ്ച ഇറ്റലിയുടെ ഉപ വിദേശകാര്യ മന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുര ഇന്ത്യയിലെത്തിയത്. നാവികരെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായായിരുന്നു മിസ്തൂരയുടെ മൂന്നാം തവണയുള്ള സന്ദര്‍ശനം. എന്നാല്‍ അതിനുള്ള ശ്രമങ്ങള്‍ ഫലം കാണില്ലെന്ന് മനസിലായതോടെ ഇറ്റലി അംബാസഡറെ തിരിച്ചു വിളിച്ച് സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.












Click it and Unblock the Notifications