കണ്ണൂര്‍: യുവാവിന്റെ മൃതദേഹം കഴുത്തറത്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആയിക്കര ഹാര്‍ബറിനു അടുത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടില്ല.
നാല്‌പതു വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു പുരുഷന്റെതാണ് മൃതദേഹം. തലയറുത്തു മാറ്റപ്പെട്ടിരിക്കുകയാണ്. മൃതദേഹം കിടന്ന പരിസരത്ത് നിന്നും കൊതുകുതിരിയുടെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.