Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി തീപന്തമാകും എന്ന്‌ പിണറായി

Pinarayi
വടകര: സിപിഎം പ്രവര്‍ത്തകരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകും എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിനു നേരെ ഉയര്‍ന്ന ആരോപണങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു പിണറായി.

സിപിഎം വിമത നേതാവ്‌ ടിപി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിടാന്‍ വിഭാഗീയതയും ഒരു കാരണമായിട്ടുണ്ടെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. ചന്ദ്രശേഖരന്‍ തങ്ങള്‍ക്ക്‌ ഒരു ഭീഷണി ആയിരുന്നില്ല. പാര്‍ട്ടി വിട്ട ടിപിയെ നശിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ല.

പാര്‍ട്ടി വിട്ടവരെ ശാരീരികമായി നേരിടുക സിപിഎം നിലപാടല്ല എന്നും പറഞ്ഞ പിണറായി എന്നാല്‍ പാര്‍ട്ടി വിട്ട ചന്ദ്രശേഖരന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്‌തത്‌ എന്നും ആരോപിച്ചു. ചന്ദ്രശേഖരനെതിരെ നേരത്തെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖര വധത്തെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‌ നേരത്തെ അറിയാമായിരുന്നു എന്നും പിണറായി ആരോപിച്ചു. അതുപോലെ ഏന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ മുല്ലപ്പള്ളി സിപിഎമ്മിനെ കുറ്റപ്പെടുത്തുന്നത്‌ എന്നും പിണറായി ചോദിച്ചു.

പാര്‍ട്ടി വിട്ട ഗൗരിയമ്മയുടെയും എംവി രാഖവന്റെയും സ്ഥിതി എല്ലാവര്‍ക്കും അറിയാം എന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ അനുസ്‌മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+