അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം ശ്രമം:തിരുവഞ്ചൂര്‍

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും അന്വേഷണം ഇല്ലാതാക്കാനുമാണ് സിപിഎം കണ്ണൂര്‍ ലോബി ശ്രമിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് പിന്തിരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല എന്നും മന്ത്രി പ്രഖ്യാപിച്ചു.
മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു വല്ല കാര്യവുമുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ഇടതു ഭരണക്കാലത്ത് പ്രമാദമായ മുത്തൂറ്റ് എം പോള്‍ കൊലപാതകം അന്വേഷിച്ചയാളാണ് വിന്‍സന്‍ എം പോള്‍ എന്നു മന്ത്രി ഓര്‍മ്മിപ്പിച്ചു. അതുപോലെ അനൂപ് കുരുവിള ജോണിനെ കുറിച്ചും ആരും മോശം അഭിപ്രായം പറഞ്ഞിട്ടില്ല.
ഇപ്പോള്‍ സിപിഎം കുറ്റപ്പെടുത്തുന്ന എസ്‌പി രാജ്‌മോഹന് സ്ഥാനക്കയറ്റം നല്‍കിയതും മികച്ച സേവനത്തിനുള്ള അവാര്‍ഡ് നല്‍കിയതും എന്‍ ഐഎ പരിശീലനത്തിന് അയച്ചതും എല്ലാം ഇടതു കര്‍ക്കാറിന്റെ കാലത്താണ് എന്നും തിരുവഞ്ചൂര്‍ ഓര്‍മ്മപ്പെടുത്തി.
അതേസമയം ചന്ദ്രശേഖരന്റെ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത സിപിഎം പാര്‍ട്ടി ഓഫീസ് സെക്രട്ടറി സി ബാബുവിനെ വിട്ടയച്ചത് നിയമാനുസൃതമായാണ് എന്ന് ഡിജിപി ജേ്‌കബ് പുന്നൂസ് പറഞ്ഞു.












Click it and Unblock the Notifications