അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഐസിടി അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനം, ഐഎച്ച്‌ആര്‍ഡി നിയമനങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരിക.
നിയമസഭാ സമിതിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശുപാര്‍ശ പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് വിടാന്‍ തീരുമാനമായത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് നിയമസഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാ സമിതിയാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications