ബിജെപി നേതാക്കള്‍ക്ക് നട്ടെല്ലില്ല: യെഡിയൂരപ്പ

അടല്‍ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഈ പ്രശ്‌നം ഇല്ലായിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലും പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം മെയ് 24, 25 തിയ്യതികളിലായി മുംബൈയില്‍ ചേരാനിരിക്കെയാണ് യെഡിയൂരപ്പ തുറന്നടിച്ചത്.
ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുക്കുന്നില്ല. കര്‍ണാടകയിലേത് ഒരു സംഘടനാ പ്രതിസന്ധിയാണ്. ഞാന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്ന ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ സത്യത്തിന്റെ ചെറിയൊരു അംശം പോലുമില്ല. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല-ബാംഗ്ലൂരില്‍ ബിജെപി ഓഫിസിനു തൊട്ടടുത്തായി പുതിയ പ്രവര്‍ത്തനം കേന്ദ്രം ആരംഭിച്ചുകൊണ്ട് യെഡിയൂരപ്പ നയം വ്യക്തമാക്കി.
എല്‍കെ അഡ്വാനി പാര്‍ട്ടിയെ നയിക്കുന്നുണ്ട്. പക്ഷേ, ജനറല്‍ സെക്രട്ടറി എച്ച് എന്‍ അനന്ത് കുമാറിന്റെ ഇടപെടല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ അശക്തനാക്കുന്നു. അയാളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നത്. കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ആശയകുഴപ്പവും സംശയവും ഉണ്ടാക്കാനാണ് അയാള്‍ ശ്രമിക്കുന്നത്.
കര്‍ണാടക നിയമസഭയിലെ ഭൂരിപക്ഷ എംഎല്‍എമാരും ചില മന്ത്രിമാരും യെഡിയൂരപ്പയോട് പരസ്യമായി കൂറ് പ്രഖ്യാപിച്ചവരാണ്. യെഡിയൂരപ്പ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications