രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കാജനകം:പ്രണബ്

രൂപയുടെ മൂല്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ തകര്‍ച്ച ആശങ്കാ ജനകമാണ് എന്നാണ് ധനമന്ത്രി അഭിപ്രായപ്പെട്ടത്. യൂറോപ്യന്‍ വിപണിയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്.
ബ്രസീല്‍ ഉള്‍പ്പെടെ വളര്‍ന്നു വരുന്ന എല്ലാ സാമ്പത്തിക ശക്തികളെയും യൂറോപ്യന്‍ വിപണിയിലെ പ്രതിസന്ധി വ്യാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വിദ്‌ശ നാണയ വിപണിയില്‍ ദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ വിലത്തകര്‍ച്ച തുടരുകയാണ്. ഡോളറിനെ അപേക്ഷിട്ട് രൂപയുടെ മൂല്യം 54.91 എന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്.












Click it and Unblock the Notifications