• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കാജനകം:പ്രണബ്‌

  • By Shabnam Aarif

കൊല്‍ക്കത്ത: രൂപയുടെ മൂല്യത്തകര്‍ച്ച ആശങ്കാ ജനകമാണ്‌ എന്ന്‌ കേന്ദ്ര ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വെരുതെ ഇരിക്കുകയല്ല എന്നും, പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ തകര്‍ച്ച ആശങ്കാ ജനകമാണ്‌ എന്നാണ്‌ ധനമന്ത്രി അഭിപ്രായപ്പെട്ടത്‌. യൂറോപ്യന്‍ വിപണിയിലെ സാമ്പത്തിക പ്രതിസന്ധിയാണ്‌ ഇന്ത്യന്‍ സാമ്പത്തിക മേഖലയിലും പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്‌.

ബ്രസീല്‍ ഉള്‍പ്പെടെ വളര്‍ന്നു വരുന്ന എല്ലാ സാമ്പത്തിക ശക്തികളെയും യൂറോപ്യന്‍ വിപണിയിലെ പ്രതിസന്ധി വ്യാപിച്ചിട്ടുണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു. വിദ്‌ശ നാണയ വിപണിയില്‍ ദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ വിലത്തകര്‍ച്ച തുടരുകയാണ്‌. ഡോളറിനെ അപേക്ഷിട്ട്‌ രൂപയുടെ മൂല്യം 54.91 എന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്‌.

English summary
Finance minister Pranab Mukherjee on Sunday said the steep fall in the rupee was a matter of great concern and the Centre was trying to resolve the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more