കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തകര്‍ക്ക്‌ പങ്കുണ്ടെങ്കില്‍ നടപടി

  • By Shabnam Aarif
Google Oneindia Malayalam News

Prakash Karat
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക്‌ പങ്കുണ്ടെങ്കില്‍ ശകിതമായ നടപടി എടുക്കും എന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഇകെ നായനാര്‍ ദിനാചരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ആയുധം ഉപയോഗിക്കുന്നത്‌ സിപിഎമ്മിന്റെ ശൈലിയല്ല. പ്രത്യയ ശാസ്‌ത്രമാണ്‌ ഞങ്ങളുടെ ആയുധം. ജനങ്ങളോട്‌ ഉത്തരം പറയേണ്ട പാര്‍ട്ടിയാണിത്‌. ടിപിയുടെ വധത്തില്‍ പാര്‍ട്ടി അപലപിച്ചിട്ടുണ്ട്‌. എന്നാല്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന്‌ സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്‌.

സിപിഎമ്മിനെ കരിവാരിത്തേക്കാനുള്ളസംഘടിത ശ്രമമാണ്‌ ഇവിടെ നടക്കുന്നത്‌. യുഡിഎഫ്‌ രാഷ്ട്രീയ പകപ്പോക്കലിനായാണ്‌ ഈ കൊലപാതകത്തെ ഉപയോഗിക്കുന്നത്‌. കൊലപാതകം നടന്നതിന്‌ തൊട്ടു പിന്നാലെ സിപിഎം ആണ്‌ കൊലയ്‌ക്ക്‌ പിന്നില്‍ എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്‌ അന്വേഷണത്തെ സ്വാധീനിക്കാനാണ്‌.

കണ്ണൂരിലെ പാര്‍ട്ടിയുടെ പ്രതിഛായ നഷ്ടപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്‌. വിപ്ലവകാരികളുടെയും രക്തസാക്ഷികളുടെയും പാരമ്പര്യമുള്ളതാണ്‌ കണ്ണൂര്‍. പാര്‍ട്ടിക്കെതിരെയുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനപിന്തുണയോടെ നേരിട്ട ചരിത്രമാണ്‌ കേരളത്തില്‍ സിപിഎമ്മിനുള്ളത്‌. പ്രത്യേകിച്ചും കണ്ണൂരില്‍. കാരാട്ട്‌ പറഞ്ഞു

ടിപി ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമാകും എന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

English summary
If any of party activists involved in the murder of TP Chandrasekharan, party will take strict action against them, says CPM General Secretary Prakash Karat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X