കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌പക്‌സെ ഒപ്പുവച്ചു;ഫൊന്‍സെകയ്‌ക്ക്‌ മോചനമായി

  • By Shabnam Aarif
Google Oneindia Malayalam News

Sarath Fonseka
കൊളംബോ: ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത്‌ ഫെന്‍സേകയ്‌ക്ക്‌ പൊതുമാപ്പ്‌ നല്‍കിക്കൊണ്ട്‌ പ്രസിഡന്റ്‌ മഹീന്ദ രാജ്‌പക്‌സെയുടെ ഉത്തരവ്‌. ഇതോടെ നീണ്ട രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തില്‍ നിന്നും ഫൊന്‍സെകയ്‌ക്ക്‌ അവസാനം മോചനമാകും എന്നുറപ്പായി.

ഖത്തര്‍ സന്ദര്‍ശനത്തിന്‌ പുറപ്പെടും മുമ്പായി രാജ്‌പക്‌സെ ഫൊന്‍സെകയുടെ ജയില്‍ മോചനത്തിനുള്ള പേപ്പറില്‍ ഒപ്പു വെക്കുകയായിരുന്നു. സൈന്യത്തില്‍ നിന്ന്‌ ഒളിച്ചോടിയ പട്ടാളക്കാര്‍ക്ക്‌ അഭയം നല്‍കിയ കേസില്‍ ഫൊന്‍സെകയ്‌ക്ക്‌ ജാമ്യം നല്‍കിയതിന്‌ തൊട്ടു പിന്നാലെയാണ്‌ ഈ മോചന ഉത്തരവ്‌.

രാജ്യദ്രോഹ കുറ്റം ചുമത്തി സൈനിക കോടതിയും സിവില്‍ കോടതിയും ശിക്ഷിച്ച ഫൊന്‍സെകയെ 2010 ഫെബ്രുവരിയിലാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ആദ്യം 30 മാസത്തെ ജയില്‍ ശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നത്‌ ദേശീയ സുരക്ഷ ലംഘിച്ച കുറ്റം കൂടി ഉള്‍പ്പെടുത്തി മൂന്നു വര്‍ഷമാക്കി നീട്ടുകയായിരുന്നു.

2010 ജനുവരിയില്‍ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാജ്‌പക്‌സെയെ ഫൊന്‍സെക പരസ്യമായി വെല്ലുവിളിച്ചിരുന്നു. തമിഴ്‌ പുലിക്കെതിരായ യുദ്ധത്തിന്‌ നേതൃത്വം നല്‍കിയിരുന്ന ഫൊന്‍സെക എല്‍ടിടിക്കെതിരെയുള്ള വിജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണ്‌ എന്ന്‌ അവകാശപ്പെട്ടിരുന്നു.

ഇതിനിടയില്‍ ശ്രീലങ്ക 2009ല്‍ തമിഴര്‍ക്കെതിരെ പൂര്‍ണ്ണ വിജയം നേടിയതിന്റെ മൂന്നാം വാര്‍,ികം വന്‍ സൈനിക പരേഡോടെ ആഘോഷിച്ചു. ആയിരക്കണക്കിന്‌ പട്ടാളക്കാരാണ്‌ പരേഡില്‍ അണിനിരന്നത്‌.

English summary
Sri Lankan President Mahinda Rajapaksa today ordered the release of his former Army Chief-turned-political-rival Sarath Fonseka, paving the way for him to walk out of prison after two years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X