സാമ്പത്തിക പാക്കേജ്, ജര്‍മനിയിലും പ്രതിഷേധം

ഗ്രീസ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുവേണ്ടി പ്രഖ്യാപിച്ച പാക്കേജുകളുടെ ഭാഗമായാണ് ജര്‍മനിയില്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ ആരംഭിച്ചത്. ഗ്രീസില്‍ വ്യക്തമായൊരു രാഷ്ട്രീയ നേതൃത്വമില്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടിയിരിക്കുകയാണ്.
പൊതു തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതാണ് ഗ്രീസിലെ രാഷ്ട്രീയ പ്രതിസന്ധിക്കു കാരണം. ധനകമ്മി കുറയ്ക്കുന്നതിനുവേണ്ടി പ്രഖ്യാപിച്ച നടപടികളില്‍ പലതും രാജ്യത്തിനകത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ കര്‍ശന സാമ്പത്തിക അച്ചടക്കത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഉണ്ടായത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഗ്രീസ്.
യൂറോപ്യന്‍ മേഖലയിലുള്ള സാമ്പത്തിക പ്രതിസന്ധി മറ്റു രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗ്രീസിനെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ടെങ്കില്‍ ജി എട്ട് രാജ്യങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല. ഗ്രീസിനെ യൂനിയനുള്ളില്‍ നിലനിര്‍ത്തികൊണ്ടു തന്നെ പരിഹാരം കാണണമെന്നാണ് സാമ്പത്തിക ശക്തികള്‍ കരുതുന്നത്.












Click it and Unblock the Notifications