Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറ്റലിയില്‍ ഭൂചലനം, മൂന്നുമരണം

Italy Earthquake
റോം: വടക്കന്‍ ഇറ്റലിയിലുണ്ടായ ഭൂചലനത്തില്‍ കനത്തനാശം. മൂന്നു പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താകേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ കമ്പനത്തിന്റ പ്രഭവകേന്ദ്രം ബൊലോഗ്ന നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ്. പണിയെടുത്തുകൊണ്ടിരിക്കുന്ന കെട്ടിടം തകര്‍ന്നാണ് മൂന്നു പേര്‍ മരിച്ചത്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ കമ്പനത്തില്‍ തകര്‍ന്നിട്ടുണ്ട്. 14ാം നൂറ്റാണ്ടിലെ എസ്റ്റെന്‍സെ കൊട്ടാരമാണ് ഇതില്‍ ഏറ്റവും പ്രധാനം.

നഗരത്തിലെ പ്രധാന പള്ളിക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചെറിയ കമ്പനങ്ങള്‍ ഇടക്കിടെ ഇറ്റലിയില്‍ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇറ്റലിയിലുണ്ടായ ഏറ്റവും ശക്തമായ കുലുക്കമാണിത്.

കമ്പനം ഉണ്ടായ ഉടന്‍ തന്നെ ജനങ്ങള്‍ അലറിവിളിച്ചുകൊണ്ട് തെരുവിലേക്കിറങ്ങി. ബോലോഗ്നയെ കൂടാതെ മോഡേന, ഫെറാറ, റോവിഗോ, വെറോണ, മണ്ടുവാ നഗരങ്ങളിലും ചലനം അനുഭവപ്പെട്ടു.

2009ല്‍ മധ്യ ഇറ്റാലിയന്‍ നഗരമായ ലാ അക്വിലയിലുണ്ടായ കുലുക്കത്തില്‍ 300ഓളം പേരിച്ചിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.3ആണ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+