ഫെയ്സ്ബുക്ക് സിഇഒ സുക്കര്‍ബെര്‍ഗ് വിവാഹിതനായി

മെയ് 19ന് കാലിഫോര്‍ണിയയിലെ സുക്കര്‍ബെര്‍ഗിന്റെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫെയ്സ്ബുക്കിന്റെ ഷെയറുകള്‍ വാങ്ങാന്‍ പൊതുജനങ്ങള്‍ക്ക് അവസരം തുറന്നു കൊടുത്തതിന്റെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഫെയ്സ്ബുക്ക് സ്ഥാപകന്റെ വിവാഹം എന്നൊരു പ്രത്യേകത കൂടിയുണ്ട്.
മെയ് 19ന് സുക്കര്‍ബെര്‍ഗ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ സ്റ്റേറ്റസ് മെസ്സേജായി ഇങ്ങനെ കുറിച്ചിട്ടു; "മാരീഡ് റ്റു പ്രിസില്ല ചാന്". നൂറില്‍ താഴെ മാത്രം ആളുകള്‍ പങ്കെടുത്ത വളരെ ചെറിയ ചടങ്ങ് ആയിരുന്നു ഫെയ്സ്ബുക്ക് തലവന്റെ വിവാഹം.
വിവാഹ ഫോട്ടോ ഫെയ്സ്ബുക്ക്ല് അപ്ലോഡ് ചെയ്ത് അര മണിക്കൂര്‍ കഴിയുമ്പോഴേക്കും 131,000 ആളുകളാണ് ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. ഹവാര്‍ഡില്‍ മൊട്ടിട്ട സുക്കര്‍ബെര്‍ഗ് - പ്രിസില്ല പ്രണയത്തിന് വിവാഹത്തിലെത്തുമ്പോള്‍ വയസ്സ് ഒന്‍പത്.
മെയ് 14ന് സുക്കര്‍ബെര്‍ഗിന്റെ ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ചതിന് തൊട്ടു പിന്നാലെയാണ് വിവാഹം. ഈയാഴ്ചയില്‍ തന്നെയാണ് പ്രിസില്ല കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദധാരിയായതും. തീര്‍ത്തും സംഭവബഹുലമായ ഒരാഴ്ച.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications