സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലുചിപ്പ് കമ്പനികള്‍ താഴേക്കിറങ്ങാതെ പിടിച്ചുനിന്നതാണ് വന്‍തകര്‍ച്ചയില്‍ നിന്നും വിപണിയെ രക്ഷിച്ചത്. സെന്‍സെക്‌സ് 30.51 പോയിന്റ് നേട്ടത്തോടെ 16183.26ലും 14.60 പോയിന്റ് വര്‍ധിച്ച് 4904.40ലും ക്ലോസ് ചെയ്തു.
രൂപയുടെ മൂല്യം 50.51ലേക്ക് തിരിച്ചുവരാതെ സെന്‍സെക്‌സും നിഫ്റ്റിയും മുന്നോട്ടുകുതിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വേ ടു വെല്‍ത്ത് സിഒഒ അംബരീഷ് ബലിഗ അറിയിച്ചു. റിലയന്‍സ് കാപ്പിറ്റല്‍, സുസ്‌ലോണ്‍ എനര്‍ജി, അസ്ട്രാസെനകാ ഫാര്‍മ, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ഒബ്‌റോയി റിയാലിറ്റി ലിമിറ്റഡ് ഓഹരികള്‍ നേട്ടമുണ്ടാക്കി.
സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്, എന്‍എംഡിസി ലിമിറ്റഡ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, മാക്‌സ് ഇന്ത്യ ലിമിറ്റഡ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications