• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

മുംബൈ: ലാഭമെടുക്കലും രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നതും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ലാഭത്തില്‍ തുടങ്ങി വില്‍പ്പന മുറുകുന്നതിനനുസരിച്ച് സെന്‍സെക്‌സും നിഫ്റ്റിയും നേട്ടങ്ങളെല്ലാം കൈവിടുകയായിരുന്നു.

എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബ്ലുചിപ്പ് കമ്പനികള്‍ താഴേക്കിറങ്ങാതെ പിടിച്ചുനിന്നതാണ് വന്‍തകര്‍ച്ചയില്‍ നിന്നും വിപണിയെ രക്ഷിച്ചത്. സെന്‍സെക്‌സ് 30.51 പോയിന്റ് നേട്ടത്തോടെ 16183.26ലും 14.60 പോയിന്റ് വര്‍ധിച്ച് 4904.40ലും ക്ലോസ് ചെയ്തു.

രൂപയുടെ മൂല്യം 50.51ലേക്ക് തിരിച്ചുവരാതെ സെന്‍സെക്‌സും നിഫ്റ്റിയും മുന്നോട്ടുകുതിക്കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് വേ ടു വെല്‍ത്ത് സിഒഒ അംബരീഷ് ബലിഗ അറിയിച്ചു. റിലയന്‍സ് കാപ്പിറ്റല്‍, സുസ്‌ലോണ്‍ എനര്‍ജി, അസ്ട്രാസെനകാ ഫാര്‍മ, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്, ഒബ്‌റോയി റിയാലിറ്റി ലിമിറ്റഡ് ഓഹരികള്‍ നേട്ടമുണ്ടാക്കി.

സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ്, എന്‍എംഡിസി ലിമിറ്റഡ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, മാക്‌സ് ഇന്ത്യ ലിമിറ്റഡ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.

English summary
Sensex shut shop at 16183, up 30 points and Nifty at 4906, up 14 points from the previous close.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more