കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല് ബില് പാസായില്ല;ഹസാരെ നിരാഹാരത്തിലേക്ക്

  • By Shabnam Aarif
Google Oneindia Malayalam News

ദില്ലി: ലോക്പാല് ബില്ല് രാജ്യസഭയില് പാസായില്ല. ബില് 15 അംഗ സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ബില് പാസാക്കുന്നത് കേന്ദ്ര സര്ക്കാര് മനപ്പൂര്വ്വം വൈകിപ്പിക്കുകയാണ് എന്ന് ആരോപിച്ച് അണ്ണാ ഹസാരെ സംഘം രംഗത്തെത്തുകയും ചെയ്തു. ലോക്പാല് ബില് നിലവില് വന്നാല് ഉദ്യോഗസ്ഥര് പിടിയില് ആവും എന്ന് ഭയന്ന് മനപ്പൂര്വ്വം വൈകിപ്പിക്കുകയാണ് എന്ന് അരവിന്ദ് കേജ്രിവാള് ആരോപിച്ചു.

വര്ഷകാല സമ്മേളനത്തില് കമ്മറ്റി റിപ്പോര്ട്ട് സമര്പ്പിക്കും. ലോക്പാല് ബില്ലിന് അംഗീകാരം നല്കണം എന്ന് ആവശ്യപ്പെട്ട് ജൂലൈ 25 മുതല് വീണ്ടും ശക്തമായ നിരാഹാര സമരം തുടങ്ങാനാണ് ഹസാരെ സംഘത്തിന്റെ പദ്ധതി.

പ്രതിപക്ഷ പാര്ട്ടികള് ഉള്പ്പെടെയുള്ളവരുടെ നിര്ദ്ദേശങ്ങള് ഞായറാഴ്ച രാജ്യസഭയില് വച്ചിരുന്നു. എന്നാല് പ്രതിപക്ഷ പാര്ട്ടികളുടെ ശക്തമായ എതിര്പ്പിനെ തുടര്ന്ന് ബില് രാജ്യസഭയുടെ 15 അംഗ സെലക്ട് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് ഉണ്ടായത്.

English summary
In yet another twist, the Lokpal and Lokayuktas Bill was on Monday referred to the Select Committee of Rajya Sabha, further delaying the setting up of the anti-graft ombudsman which has been hanging fire for 42 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X