കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണാബ് പ്രസിഡന്റാവണ്ട: മമത

Google Oneindia Malayalam News

Mamata
കൊല്‍ക്കത്ത: പ്രണാബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുന്നതിനോട് യോജിപ്പില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. സിഎന്‍എന്‍-ഐബിഎന്‍ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകസഭാ സ്പീക്കര്‍ മീര കുമാര്‍, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ ഗാന്ധി, മുന്‍ പ്രസിഡന്റ് എപിജെ അബ്ദുല്‍കലാം എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പുണ്ട്.

പ്രണാബ് മുഖര്‍ജിയുടെ കഴിവിനെ കുറിച്ച് എതിര്‍ അഭിപ്രായമില്ല. പ്രണാബുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനിക്കുന്നതെങ്കില്‍ അത് അവരുടെ ഇഷ്ടമാണ്.

വിദ്യാര്‍ഥികളുമായുള്ള ടോക് ഷോയില്‍ നിന്ന് ദേഷ്യം പിടിച്ച് ഇറങ്ങി പോയ മമത കുറച്ചുസമയത്തിനുശേഷം അഭിമുഖത്തിനു തയ്യാറാവുകയായിരുന്നു. കാര്‍ട്ടൂണ്‍ വിഷയത്തില്‍ പ്രൊഫസറെ അറസ്റ്റ് ചെയ്തതിനെ കുറിച്ചും പാര്‍ക്ക് സ്ട്രീറ്റിലെ ബലാത്സംഗത്തെ കുറിച്ചുമുള്ള ചോദ്യത്തിനു മുന്നിലാണ് മമത പൊട്ടിത്തെറിച്ചത്. കുട്ടികളെല്ലാം തന്നെ മാവോയിസ്റ്റുകളാണെന്നാണ് മമത ആരോപിച്ചത്.

English summary
We don't want Pranab as President, prefer Meira Kumar, Gopal Gandhi or Abdul Kalam: Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X