Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിനെ പൊലീസ് വെജിറ്റേറിയനാക്കി!

Kasab
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ അമീര്‍ കസബ് ഇനി സസ്യാഹാരം മാത്രമേ കഴിക്കൂ. കസബ് സ്വന്തം നിലയ്ക്കാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു കരുതിയെങ്കില്‍ തെറ്റി. കസബിന് ഇനി മാംസാഹാരം നല്‍കേണ്ടന്ന് ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍പ് കസബിന് മാംസാഹാരം പാചകം ചെയ്ത് നല്‍കാനായി ആറ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ച പാക് ഭീകരനെ ഈ വിധം തീറ്റിപോറ്റുന്നതില്‍ മുംബൈ പോലീസ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതെ തുടര്‍ന്നാണ് കസബിന് സ്‌പെഷ്യല്‍ പാചകക്കാര്‍ വേണ്ടെന്ന് തീരുമാനമായത്.

ഇനി മുതല്‍ ജയിലിലെ മറ്റ് അന്തേവാസികള്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെ കസബിനും നല്‍കിയാല്‍ മതിയെന്നാണ് ജയിലധികൃതരുടെ തീരുമാനം. കസബിന് മാത്രം പ്രത്യേക ഭക്ഷണം നല്‍കുന്നതിനെതിരെ മറ്റ് തടവുകാരും രംഗത്തെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ പിടിയിലായ കസബ് ജയിലിലെത്തിയിട്ടും ഭക്ഷണശീലങ്ങളൊന്നും മാറ്റാന്‍ തയ്യാറായിരുന്നില്ല. സുരക്ഷയുടെ പേരില്‍ അധികൃതര്‍ കസബിന്റെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+