പാറശാല: യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിനു നേരെ ആക്രമണം. ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സിന്റെ സ്വദേശമായ കാക്കറവിളയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു ശെല്‍വരാജ്. ഈ സമയത്ത് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് വാന്‍ തടഞ്ഞ് സെല്‍വരാജിനെ ആക്രമിക്കുകയായിരുന്നു.
ഉടന്‍ തന്നെ പ്ലാമൂട്ടുകടയിലുണ്ടായിരുന്ന പോലീസ് സംഘം സ്ഥലത്തെത്തിയതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി. മുന്‍പ് കാക്കറവിള പ്രദേശത്തെ കോണ്‍ഗ്രസിന്റെ കൊടികള്‍ ചിലര്‍ അഴിച്ചു മാറ്റിയിരുന്നു.
ആക്രമണത്തെ കുറിച്ച് ശെല്‍വരാജ് രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ നടപടിയെടുക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്.