Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം തീപന്തമല്ല നനഞ്ഞ പടക്കം:ചെന്നിത്തല

Chennithala
തിരുവനന്തപുരം: രാഷ്ട്രീയത്തെ ക്രിമിനല്‍വത്‌കരിക്കുകയാണ്‌ സിപിഎം ചെയ്യുന്നത്‌ എന്ന്‌ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിപി ചന്ദ്രശേഖര വധക്കേസില്‍ അന്വേഷണം തടസ്സപ്പെടുത്തുകയാണ്‌ സിപിഎം ചെയ്യുന്നത്‌ എന്നും ചെന്നിത്തല പറഞ്ഞു. അക്രമ രാഷ്ട്രീയം തുടരുകയാണെങ്കില്‍ സിപിഎം തീപന്തമല്ല, മറിച്ച്‌ നനഞ്ഞ പടക്കമായി മാറും എന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പ്രവര്‍ത്തകരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടി തീപന്തമായി മാറും എന്ന പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക്‌ മറുപടി പറയുകയായിരുന്നുസ ചെന്നിത്തല.

ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി വാദിക്കുന്നത്‌ തെറ്റായ നടപടിയാണ്‌. ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും കുറ്റം ചെയ്‌താല്‍ അത്‌ തെറ്റാണ്‌. അന്വേഷണം തടയാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം പുറത്ത്‌ വന്നിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഇത്‌ കമ്മ്യൂണിസ്റ്റ്‌ ചൈനയല്ല എന്ന്‌ പിണറായി വിജയന്‍ ഓര്‍ക്കണം. കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തരുത്‌ എന്നാണ്‌ സിപിഎം ആഗ്രഹിക്കുന്നത്‌. നിയമം കൈയിലെടുക്കാന്‍ ശ്രമിക്കുകയാണ്‌ സിപിഎം.

അതുപോലെ കേന്ദ്ര നേതൃത്വത്തിനയച്ച കത്തിനെ കുറിച്ച്‌ വാര്‍ത്ത പുറത്ത്‌ വന്ന്‌ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും വിഎസ്‌ അത്‌ നിഷേധിക്കാത്ത സാഹചര്യത്തില്‍ അതില്‍ സത്യമുണ്ടെന്ന്‌ താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+