എറണാകുളം: കൊച്ചി മുനമ്പത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അയ്യാര്‍വളവ് പള്ളിപ്പറമ്പില്‍ ഡാനിയേല്‍ ആന്റണിയും കുടുംബവുമാണ് മരിച്ചത്.
ആന്റണി, ഭാര്യ സദയത്ത്, മക്കളായ പ്രിന്‍സണ്‍ (15), ആന്‍സി (14) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരണ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.