കത്തയച്ച കാര്യം വിഎസ് സ്ഥിരീകരിച്ചു

വി.എസ് കത്തയച്ച കാര്യം മാധ്യമസൃഷ്ടിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രതികരണം. കത്തയച്ച കാര്യം വി.എസ് തന്നെ സ്ഥിരീകരിച്ചതോടെ പാര്‍ട്ടി ഔദ്യോഗിക നേതൃത്വം കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. വി.എസ് കത്തയച്ച കാര്യം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കള്ളപ്രചാരണമാണെന്നും പിണറായി ഞായറാഴ്ച തൃക്കരിപ്പൂരില്‍ പറഞ്ഞിരുന്നു.
വി.എസിന്റെ കത്തിനെക്കുറിച്ച് പിബി അംഗങ്ങളായ വൃന്ദാ കാരാട്ടിനോടും സീതാറാം യെച്ചൂരിയോടും രാവിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ മാത്രമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നായിരുന്നു ഇരുവരുടെയും മറുപടി.
ഈ രീതിയില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ കഴിയില്ലെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും വി.എസ് കത്തയച്ചതെന്നാണ് അറിയുന്നത്.
്
്‌കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചാല്‍ പാര്‍ട്ടി തകരുമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കത്തില്‍ വിഎസ് തുറന്നടിയ്ക്കുന്നതായാണ് വിവരം. . പിണറായി വിഭാഗത്തെ നേതൃസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരിട്ട് ആവശ്യപ്പെടുന്നില്ലെങ്കിലും സംസ്ഥാന കമ്മറ്റി പുനസംഘടിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications