ജഗതിയുടെ അപകടം ലിജിന് പാഠമായി

ഈ ദൗര്‍ഭാഗ്യകരമായ സംഭവം മറ്റുചിലര്‍ക്ക് ഒരു പാഠമായിരിക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ഫ്രൈഡേ എന്ന ചിത്രമൊരുക്കുന്ന നടന്‍ ലിജിന്‍ ജോസാണ് ഇതിലൊരാള്‍.
ആലപ്പുഴ നഗരത്തില്‍ ഒരു വെള്ളിയാഴ്ച ദിവസം സംഭവിയ്ക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന ദിനം ഏതുരംഗമെടുക്കുന്നതെന്ന കാര്യം ലിജിന്‍ ജോസിന് മാത്രമേ അറിയാമായിരുന്നുള്ളൂവത്രേ. ഇക്കാര്യം മറ്റുള്ളവര്‍ അറിയാനും പാടില്ലെന്ന് തീരുമാനിച്ചിരുന്നു.
വേമ്പനാട്ട് കായലില്‍ സിനിമയിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തിയുള്ള രംഗമാണ് ആദ്യദിനം തന്നെ ചിത്രീകരിച്ചത്. ഒമ്പത് ദിവസത്തോളം ഈ സീനിന്റെ ചിത്രീകരണം നീണ്ടുനില്‍ക്കുകയും ചെയ്തു.
ഏറ്റവുമൊടുവിലാണ് സംവിധായകന്‍ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചതെന്ന കാര്യം വ്യക്തമായത്. ആദ്യദിനം തന്നെ ക്ലൈമാക്‌സ് ചിത്രീകരിയ്ക്കാന്‍ കാരണം ജഗതിയ്ക്കുണ്ടായ അനുഭവമാണെന്ന് പറയപ്പെടുന്നു.
തന്റ സിനിമയിലെ അഭിനേതാക്കള്‍ ആരെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇടയ്ക്കുവച്ച് മാറിപ്പോയാല്‍ അഡ്ജസ്റ്റ് ചെയ്ത് ചിത്രീകരണം തീര്‍ക്കാമെന്ന ചിന്തയിലായിരുന്നു ലിജിന്‍ ഈയൊരു ഐഡിയ പ്രയോഗിച്ചത്.












Click it and Unblock the Notifications