ആര്‍എംപി നേതാക്കള്‍ വിഎസുമായി കൂടിക്കാഴ്ച നടത്തി

ആര്‍എംപി നേതാക്കളായ എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവരുള്‍പ്പെടെയാണ് വി.എസുമായി കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ചയെക്കുറിച്ച് ആര്‍എംപി നേതാക്കളോ വി.എസോ പ്രതികരിച്ചിട്ടില്ല. ആലപ്പുഴയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം വി.എസ് ആലപ്പുഴയിലേക്ക് തിരിച്ചു. ഞായറാഴ്ചയാണ് ആര്‍എംപി നേതാക്കള്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് എത്തിയത്.
ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ഔദ്യോഗിക നേതൃത്വത്തിനെതിരേ പരസ്യമായി വി.എസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഎസ്സുമായി ആര്‍എംപി നേതാക്കള്‍ നേരിട്ട ്ചര്‍ച്ച നടത്തിയിരിക്കുന്നത്.












Click it and Unblock the Notifications