കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപിക്ക് സിപിഎം ഉന്നതരുമായി ബന്ധം: പ്രതാപന്‍

  • By Nisha Bose
Google Oneindia Malayalam News

TN Prathapan,
തൃശൂര്‍: ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന ഡിജിപിയുടെ പ്രസ്താവന മലക്കം മറിച്ചിലാണെന്ന് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. ഡിജിപിയുടെ പ്രസ്താവന നുണയാണ്.

സംഭവത്തിന് ശേഷം ആദ്യമായി ഡിജിപി നടത്തിയ പരസ്യപ്രസ്താവനയില്‍ വ്യക്തിപരമായ ലാഭ നഷ്ടങ്ങള്‍ക്ക് വേണ്ടിയാണ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. ചാനലുകളുടെ ക്ലിപ്പിങ്ങുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.

കേസന്വേഷിക്കുന്നത് കേരളത്തിലെ മികച്ച പോലീസ് സംഘമാണ്. കേസിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കാന്‍ ഡിജിപി അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. സിപിഎമ്മിലെ ചില ഉന്നതരുമായി ഡിജിപിയ്ക്കുള്ള ബന്ധമാണ് ഇതിന് കാരണമെന്നും പ്രതാപന്‍ ആരോപിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.

അതേസമയം ഡിജിപിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി.ഡിജിപിയുടെ വാക്കുകള്‍ നൂറ് ശതമാനം ശരിയാണ്. എന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഡിജിപിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി അന്വേഷണ സംഘത്തില്‍ ഭിന്നതയില്ലെന്നും വ്യക്തമാക്കി.

English summary
TN Prathapan MLA accused that DGP has relationship with some CPM leaders.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X