കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയും കമ്മിയും വിപണിയെ പൊട്ടിക്കുന്നു

Google Oneindia Malayalam News

Sensex Mumbai
മുംബൈ: ധനകമ്മി വര്‍ധിക്കുമെന്ന ആശങ്കകളും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ താഴേക്ക് വലിച്ചു. സെന്‍സെക്‌സ് 156.85 പോയിന്റ് ഇടിഞ്ഞ് 16026.41ലും നിഫ്റ്റി 45.55 കുറഞ്ഞ് 4860.50ലും ക്ലോസ് ചെയ്തു.

ആഗോളവിപണിയില്‍ നിന്നുള്ള അനുകൂല വാര്‍ത്തകളില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ട് രാവിലെ മുതല്‍ വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് ഒരു സമയത്ത് 180 പോയിന്റോളം നേട്ടത്തിലും നിഫ്റ്റി 4956.35 എന്ന ഉയരത്തിലും എത്തിയത് നിക്ഷേപകരെ സന്തോഷിപ്പിച്ചെങ്കിലും അതിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യ 55.38ലെത്തിയത് വിപണിയിലാകെ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. പൊതുകടം വര്‍ധിക്കുന്നതിനാല്‍ ജപ്പാന്‍ റേറ്റിങില്‍ ഫിറ്റ്ച് മാറ്റം വരുത്തിയതും വിപണിയില്‍ പ്രതിഫലിച്ചു. ജപ്പാന്‍ ഡബിള്‍ എയില്‍ നിന്നും എ പ്ലസിലേക്കാണ് താഴ്ന്നത്.

വോക്കാര്‍ഡ് ലിമിറ്റഡ്, ഹെക്‌സാവെയര്‍ ടെക്‌നോളജി, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, അപ്പോളോ ഹോസ്പിറ്റല്‍സ്, എബിബി ലിമിറ്റഡ് ഓഹരികള്‍ ചെറിയ തോതില്‍ നേട്ടമുണ്ടാക്കിയെങ്കിലും ഐഡിയ സെല്ലുലാര്‍, ടാറ്റാ പവര്‍ കോ, സെന്‍ട്രല്‍ ബാങ്ക്, സെസാ ഗോവ, സ്‌ട്രൈഡ്‌സ് അക്രോലാബ് ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു.

English summary
Sensex shut shop at 16026, down 156 points and Nifty at 4860, down 45 points from the previous close
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X