Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രയില്‍ തീവണ്ടികള്‍ കൂട്ടിയിച്ച് 14 മരണം

Andhra Pradesh train accident
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഹംപി എക്‌സ്പ്രസ് ചരക്കുതീവണ്ടിയിലിടിച്ച് 14 പേര്‍ മരിച്ചു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെപ്പേര്‍ പേര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.

16591 നമ്പര്‍ ഹൂബ്ലിബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു. ഹൂബ്ലിയില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റയില്‍വേ മന്ത്രി മുകുള്‍ റോയി അപകടസ്ഥലം സന്ദര്‍ശിക്കും.

പുലര്‍ച്ചെ 3.25നാണ് അപകടമുണ്ടായത്. ചരക്കുതീവണ്ടിയിലിടിച്ച ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ഇതില്‍ എഞ്ചിനോട് ചേര്‍ന്ന രണ്ട് ബോഗികള്‍ക്ക് തീപിടിച്ചു. സിഗ്‌നല്‍ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു. മന്ത്രി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ഹെല്‍പ്‌ലൈന്‍ നമ്പര്‍ 08022371166.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+