വിഎസിനെ പുറത്തു കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിക്കുന്നു

സിപിഎം വിട്ടു പോകാന്‍ പാര്‍ട്ടി വിരുദ്ധന്‍മാര്‍ക്കേ കഴിയൂ എന്നു പറഞ്ഞ എകെ ബാലന്‍ വിഎസിന്റെ ചരിത്രം അതല്ല എന്നും പറഞ്ഞു. വിഎസ് ഇപ്പോള്‍ ഉയര്‍ത്തിക്കാണിക്കുന്നത് സംഘടനാ പ്രശ്‌നങ്ങള്‍ ആണെന്നും, സംഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നത് ഒരു തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മുന്‍പും പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ വിഎസ് തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം നിര്‍ഭയം അഭിപ്രായ പ്രകടനം നടത്തുന്ന ആളാണ്. വിഎസ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള നേതാവാണ്. അദ്ദേഹത്തിന്റെ നിലപാടാണ് ശരിയെന്ന് കേന്ദ്ര കമ്മറ്റിക്ക് തോന്നിയാല്‍ അത് അംഗീകരിക്കപ്പെടും. കേന്ദ്ര കമ്മറ്റി എടുക്കുന്ന നിലപാടിനൊപ്പം വിഎസ് ഉറച്ചു നില്‍ക്കും. എകെ ബാലന്‍ പറഞ്ഞു.
സിപിഎം സംസ്ഥാന നേതൃത്വത്തിനെ വിമര്‍ശിച്ചു കൊണ്ട് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി എന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് എകെ ബാലന്‍ ഇങ്ങനെ പ്രതികരിച്ചത്.












Click it and Unblock the Notifications